| ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി | |
| എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി | |
| ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി | |
| എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി | |
| ചൊല്ലുമോ നീയേതാ പറയുമോ പേരെന്താ | |
| സ്നേഹമായ് കൂടുമോ നാരിയായി ഞാൻ വരാം | |
| അഴകേ അഴകേ തളിരേ കുളിരേ | |
| അഴകേ അഴകേ തളിരേ കുളിരേ | |
| ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി | |
| എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി | |
| നിന്നെ കണ്ട നിമിഷം മനസിനുള്ളിൽ താളമായ് | |
| നിന്റെ കൂടെ കഴിയാൻ ഉള്ളിനുള്ളിൽ ദാഹമായി | |
| എൻ കിനാവിൽ എന്നും വിരുന്നു വന്ന പ്രാണനെ | |
| ഒന്ന് കാണാൻ കൊതിയായി ഓടി വന്നതാണ് ഞാൻ | |
| ഒരു കാലമെങ്കിലും ഒരു നേരമെങ്കിലും | |
| നീ കൂടെയുണ്ടെങ്കിൽ എന്തൊരു കുളിരാ | |
| എന്നാശ തീർക്കാൻ എൻ മാറിൽ ചായാൻ | |
| നീ കൂടെയുണ്ടെങ്കിൽ എന്തൊരു സുഖമാ | |
| ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി | |
| എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി | |
| അന്നു തന്ന പൂക്കൾ ഹൃദയമുള്ളിൽ ചേർത്തു ഞാൻ | |
| ഇന്നുമെന്റെ ഖൽബിൽ ചമഞ്ഞുനിന്ന ഹൂറി നീ | |
| മുത്തുവീണ മഴയിൽ | |
| കാത്തിരുന്നു മോഹമായ് | |
| എന്നുമെന്റെ സ്വന്തമായ് | |
| വരുമോ നീ കൂട്ടിനായി | |
| ജന്മാന്തരങ്ങളിൽ ജീവന്റെ ജീവനായി | |
| നീ കൂടെ വന്നെങ്കിൽ എന്തൊരു കുളിരാ | |
| എൻ പ്രാണനാഥാ എൻ ജീവസ്നേഹം | |
| പിരിയാതിരുന്നെങ്കിൽ എന്തൊരു സുഖമാ | |
| ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി | |
| എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി | |
| ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി | |
| എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി |