നെഞ്ചിലെ തുടിക്കും താളമായി ചേരുമൊരു മോഹത്തിൻ തുള്ളി നീ ഉള്ളിലെ പ്രകാശം പോലെ നീ ഏതിരവിലും മുന്നിൽ നാളമായി മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ വെയിൽ വഴികളിൽ ഞാൻ നിന്നെ നെഞ്ചിലെ തുടിക്കും താളമായി ചേരുമൊരു മോഹത്തിൻ തുള്ളി നീ ഉള്ളിലെ പ്രകാശം പോലെ നീ ഏതിരവിലും മുന്നിൽ നാളമായി ചാരേ ചാറുന്ന മേഘങ്ങളേ ഞാൻ മേലാകെ ചൂടി നീങ്ങീടുമ്പോൾ ഓരത്തൂടെറെ പൂഞ്ചില്ലകൾ താനേ ഓടുന്നില്ലേ പൂവു നീട്ടുന്നില്ലേ നീറും ഹൃദയത്തിൻ ചെറുതാളമായി എന്നെന്നും നീ ചേരണേ ദൂരെയായി പോയി മറയുമ്പോഴും എൻ സിരയാകെ നീ ചേർന്നിടും പലയുലകിലൂടെ മായാ ലോകം ചേരെണ്ടേ നോവിൽ നീറും റൂഹിൻ ദാഹം തീരേണ്ടേ ഒളിയേ നെഞ്ചിലെ തുടിക്കും താളമായി ചേരുമൊരു മോഹത്തിൻ തുള്ളി നീ ഉള്ളിലെ പ്രകാശം പോലെ നീ ഏതിരവിലും മുന്നിൽ നാളമായി മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ വെയിൽ വഴികളിൽ ഞാൻ നിന്നെ നെഞ്ചിലെ തുടിക്കും താളമായി ചേരുമൊരു മോഹത്തിൻ തുള്ളി നീ